PANCARD

INSTANT PAN CARD

പാൻ കാർഡിന് വേണ്ടി അപേക്ഷിക്കാനുള്ള പ്രക്രിയ വളരെ എളുപ്പമായതായി ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. ആധാർ കാർഡും ഒരു രജിസ്റ്റേർഡ് മൊബൈൽ നമ്പറും സ്വന്തമായുള്ളവർക്ക് ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് 10 മിനിറ്റിനുള്ളിൽ ഇ-പാൻ ഡൗൺലോഡ് ചെയ്യാം. ആധാർ കാർഡിലെ കെ വൈ സി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഡിജിറ്റൽ പാൻ കാർഡ് ആണ് ഇ-പാൻ. സാധുവായ ആധാർ കാർഡ് ഉള്ളവർക്ക് മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. പി ഡി എഫ് ഫോർമാറ്റിലാണ് ഇ-പാൻ കാർഡ് ലഭിക്കുക. പ്ലാസ്റ്റിക് അല്ലെങ്കിൽ കടലാസിന്റെ ഉപയോഗം ഇല്ലാത്തതിനാൽ പരിസ്ഥിതി സൗഹൃദപരം കൂടിയാണ് ഇ-പാൻ കാർഡ്

പാൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം?


പാൻ കാർഡ് അപേക്ഷിക്കുന്ന തിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://eportal.incometax.gov.in/iec/foservices/#/pre-login/instant-e-pan/getNewEpan


ഘട്ടം 1: നിങ്ങൾ പുതിയൊരു പേജിലെത്തും. അവിടെ ‘ഗെറ്റ് ന്യൂ ഇ-പാൻ കാർഡ്’ എന്ന ഹൈപ്പർലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: പുതുതായി തുറന്നു വരുന്ന പേജിൽ നിങ്ങളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ, ജനനത്തീയതി എന്നിവ നൽകുക. ഈ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി നിങ്ങൾക്ക് ഒരു ഓ ടി പിയും ലഭിക്കും.

ഘട്ടം 3: ഈ വിവരങ്ങൾ സമർപ്പിക്കുന്നതിനായി ‘സബ്മിറ്റ്’ ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇ-പാൻ കാർഡിന് നൽകിയ അപേക്ഷയുടെ സ്ഥിതി അറിയാനോ അത് ഡൗൺലോഡ് ചെയ്യാനോ ഈ ഘട്ടങ്ങൾ പിന്തുടരുക:

ഘട്ടം 1: വെബ്‌സൈറ്റിന്റെ ഹോം പേജിൽ നിന്ന് ഇ-പാനുമായി ബന്ധപ്പെട്ട ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 2: തുറന്നു വരുന്ന പേജിൽ നിന്ന് ‘ചെക്ക് സ്റ്റാറ്റസ്/ഡൗൺലോഡ് പാൻ’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

ഘട്ടം 3: പുതിയ പേജിൽ ആധാർ നമ്പർ നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഓ ടി പി നൽകിയാൽ ഇ-പാൻ കാർഡിന്റെ നില അറിയാം.

ഘട്ടം 4: ഇ-പാൻ കാർഡ് പൂർത്തിയായാൽ അത് ഡൗൺലോഡ് ചെയ്യാൻ കഴിയും

Leave a comment